|    Feb 24 Fri, 2017 12:39 am

കലേ അഭയാര്‍ഥി ക്യാംപ് പൂര്‍ണമായും ഒഴിപ്പിച്ചതായി ഫ്രാന്‍സ്

Published : 28th October 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ കലേ അഭയാര്‍ഥി ക്യാംപ് പൂര്‍ണമായും ഒഴിപ്പിച്ചതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
കാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്യാംപിലെ കുടിലുകളെല്ലാം പൊളിച്ചുമാറ്റിയിട്ടുണ്ട്. ആഭ്യന്തരയുദ്ധം മൂലം പല രാജ്യങ്ങളില്‍നിന്നായി ഫ്രാന്‍സിലെത്തിയ 7000ത്തോളം അഭയാര്‍ഥികളാണ് ക്യാംപില്‍ ഉണ്ടായിരുന്നത്. ഫ്രാന്‍സില്‍നിന്ന് ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനിലേക്ക് കടക്കാനായിരുന്നു പലരുടെയും പദ്ധതി. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഒരുക്കിയ 450ഓളം കേന്ദ്രങ്ങളിലേക്കാണ് ക്യാംപിലുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അവിടെ അവര്‍ക്ക് അഭയാര്‍ഥിത്വത്തിനായി ശ്രമം നടത്താവുന്നതാണ്. ക്യാംപില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ ഫെബിയെന്‍ ബുഷിയോ പറഞ്ഞു. പത്തുവര്‍ഷത്തിലേറെ ക്യാംപില്‍ താമസിച്ചുവരുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിക്കുന്തോറും ക്യാംപിലേക്കും കൂടുതല്‍ പേര്‍ എത്തുകയായിരുന്നു. അഫ്ഗാനിസ്താന്‍, സുദാന്‍, എറിത്രിയ, സിറിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ഇവിടെയുണ്ടായിരുന്നത്. ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ക്യാംപിനു തീപ്പിടിച്ചിരുന്നു. പെട്രോള്‍ ബോംബുമായി നാല് അഫ്ഗാനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീയിട്ടതിനു പിന്നില്‍ ഇവരാണെന്നാണു സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക