|    Jul 22 Sun, 2018 6:28 pm
FLASH NEWS

കലുങ്ക് നിര്‍മാണത്തിലെ അശാസ്ത്രീയത ; മക്കേക്കടവ് ഫെറിയില്‍ യാത്രക്കാര്‍ക്ക് ദുരിതം

Published : 11th September 2017 | Posted By: fsq

 

പൂച്ചാക്കല്‍: മാക്കേക്കടവ് ഫെറിയില്‍ കലുങ്കിന്റെ അശാസ്ത്രീയത മൂലം യാത്രക്കാര്‍ക്ക് കടത്തു വള്ളത്തിലേക്ക് കയറാനും ഇറങ്ങാനും പെടാപ്പാട്. ജങ്കാര്‍ സര്‍വീസ് ഉണ്ടായിരുന്ന മാക്കേക്കടവ്, നേരേകടവ് ഫെറിയില്‍ പാലം നിര്‍മാണത്തെ തുടര്‍ന്ന് ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പകരം സംവിധാനമായി ഒരു കടത്ത് വള്ളമാണ് ഉദയനാപുരം  തൈക്കാട്ടുശേരി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിലേക്കു കയറാന്‍ യാത്രക്കാര്‍ക്കു പ്രയാസമാണ്. വള്ളവും ഫെറിയിലെ പഴയ ജങ്കാര്‍ജെട്ടി കലുങ്കും തമ്മിലുള്ള ഉയരവ്യത്യാസമാണ് കാരണം. ആദ്യം ഒരാള്‍ ശ്രമകരമായി വള്ളത്തില്‍ കയറിയശേഷം അയാളുടെ സഹായത്തോടെ വേണം മറ്റു യാത്രക്കാര്‍ക്കു കയറാന്‍. തുഴയുന്ന മുളയില്‍ തന്നെ വള്ളം കരയില്‍ തടഞ്ഞുനിര്‍ത്തുകയാണ് ചെയ്യുന്നത്. വള്ളം കെട്ടിയിടാന്‍ സംവിധാനമില്ല. പതിവ് യാത്രക്കാര്‍ ഉള്‍പ്പെടെ ഭയത്തോടെയാണ് വള്ളത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും. പാലം നിര്‍മാണത്തോട് അനുബന്ധിച്ചുള്ള നിര്‍മാണ അവശിഷ്ടങ്ങള്‍ അടക്കം ഫെറിയോടു ചേര്‍ത്ത് ഇട്ടിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ഏഴുവരെയാണ് യന്ത്രവല്‍കൃത വള്ളത്തില്‍ സൗജന്യ കടത്ത് സര്‍വീസുള്ളത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേരാണ് ദിവസവും യാത്രചെയ്യുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷത്തില്‍ കൂടുതലെടുക്കും. അതുവരെ കടത്ത് വള്ളത്തിലേക്കു യാത്രക്കാര്‍ക്കു സുരക്ഷിതമായി കയറാനും ഇറങ്ങാനും ആവശ്യമായ നടപടിക ള്‍ മാക്കേക്കടവ് ഫെറിയില്‍ ഒരുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss