|    Oct 19 Fri, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കലിംപോങില്‍ ഏറ്റുമുട്ടല്‍ : 12 പേര്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

ഡാര്‍ജിലിങ്: കാലിംപോങ് ജില്ലയില്‍ പോലിസും ഗൂര്‍ഖാലാന്റ് മുക്തിമോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഗൂര്‍ഖാലാന്‍ഡ് അനുകൂലികള്‍ സ്‌കൂള്‍ബസ്സും കടകളും ആക്രമിച്ചതിനെ തുടര്‍ന്നാണു സംഘര്‍ഷം രൂപംകൊണ്ടത്. ജിജെഎം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 12 ജിജെഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ബസ്സിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും വീണ്ടും തുറന്ന കടകള്‍ കൊള്ളയടിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. കല്ലേറില്‍ ചില പോലിസുകാര്‍ക്ക് പരിക്കേറ്റു. കലിപോങില്‍ സമരംമൂലം അടച്ച കടകള്‍ വ്യാഴാഴ്ചയാണു തുറന്നത്. അക്രമത്തെ തുടര്‍ന്ന് ഇന്നലെ കടകള്‍ അടയ്ക്കുകയും ചെയ്തു. ബന്ദ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജിജെഎം നേതാവ് ബിമല്‍ ഗുരുജ് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രം ത്രികക്ഷി ചര്‍ച്ച വിളിച്ചുകൂട്ടുന്നതു വരെ ബന്ദ് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss