|    Oct 18 Wed, 2017 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കലാ-കായിക അധ്യാപകരെ നിയമിക്കാതെ സര്‍ക്കാര്‍; എസ്എസ്എയുടെ കോടികള്‍ പാഴാവുന്നു

Published : 15th August 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാത്തതുമൂലം  കേന്ദ്രസര്‍ക്കാര്‍ എസ്എസ്എ മുഖേന അനുവദിക്കുന്ന കോടികളുടെ ഫണ്ട് പാഴാവുന്നു. ഓരോവര്‍ഷവും ഈ വിഭാഗം അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കാനായി അനുവദിക്കുന്ന കോടികളാണ് പാഴാവുന്നത്. ചില വര്‍ഷങ്ങളില്‍ തസ്തികയില്ലാത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപകരെ സംരക്ഷിക്കുന്നതിനായി ഈ തുക വകമാറ്റിച്ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.
ചില വര്‍ഷങ്ങളില്‍ തസ്തികയില്ലാത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപകരെ സംരക്ഷിക്കുന്നതിനായി ഈ തുക വകമാറ്റിച്ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. 2010-11 അധ്യയനവര്‍ഷത്തേക്ക് 28 കോടിയും 2011-12 വര്‍ഷത്തേക്ക് 84.02 കോടി രൂപയും 2015-16 ലേക്ക് 88.53 കോടിയുമാണ് കേന്ദ്രം കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി അനുവദിച്ചത്.  ഇതില്‍ ഒരു പൈസ പോലും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല.
2012-13 വര്‍ഷം അനുവദിച്ച 26.25 കോടിയില്‍ 955.67 കോടിയും 2013-14 വര്‍ഷം അനുവദിച്ച 80.10 കോടിയില്‍ 70.53 കോടിയും 2014-15ല്‍ 88.11 കോടിയില്‍ 15.4 കോടിയും ചെലവഴിച്ചതായാണ് കണക്കുകള്‍. കലാ-കായിക അധ്യാപകരുടെ നിയമനം നടക്കാത്തതിനാല്‍ തുക പൂര്‍ണമായും വകമാറ്റുകയാണുണ്ടായത്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ ട്രഷറിയില്‍ അടച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഈ മേഖലയിലെ ഒരു അധ്യാപകരുടെയും നിയമനം നടത്തിയിട്ടില്ലെന്നാണ് എസ്എസ്എയില്‍നിന്ന് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വിഭാഗത്തിലുള്ള 6,000ഓളം അധ്യാപകരുടെ ഒഴിവുകളാണുള്ളത്.   സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 4,065 അധ്യാപകരെ എംപ്ലോയ്‌മെന്റ് മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ അടിയന്തരമായി നിയമിക്കണമെന്ന,  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2016 ഫെബ്രുവരി 27ലെ ഉത്തരവ് ഇപ്പോഴും ചുവപ്പുനാടയിലാണ്. കലാ, കായിക അധ്യാപക വിഭാഗങ്ങളിലായി 1,355 പേരെ വീതമായിരിക്കണം നിയമിക്കേണ്ടത്. ഇതിനായി എസ്എസ്എ പ്രത്യേക ഫണ്ടും നീക്കിവച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഉത്തരവ് മറികടന്ന് അധ്യാപകപാക്കേജിന്റെ ഭാഗമായി മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധിക അധ്യാപകരെ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരായി മാറ്റിനിയമിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. നിലവില്‍ കലാ, കായിക, പ്രവൃത്തി പരിചയ അധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ അധിക അധ്യാപകരെ ഈ വിഭാഗത്തില്‍പ്പെടുത്തുകയാണ ചയ്യുന്നത്. അതത് വിഷയങ്ങളില്‍ ഏതാനും ആഴ്ചകള്‍ പരിശീലനം നല്‍കിയശേഷമാണ് നിയമനം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക