|    Feb 26 Sun, 2017 11:13 pm
FLASH NEWS

കലാ അധ്യാപക ഉത്തരവ് തിരുത്തണമെന്ന്

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: നാടക, നൃത്ത കലകള്‍ ഒഴിവാക്കിയ കലാ അധ്യാപക ഉത്തരവു തിരുത്തിയില്ലെങ്കില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ സമരം നടത്തുമെന്നു സംസ്ഥാന കലാവിദ്യാര്‍ഥി സമര സമിതി ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരു സംഘടനകളും ചേര്‍ന്നു ഹൈക്കോടതിയെ സമീപിച്ചിതിനെ തുടര്‍ന്നു കോടതി നാടക, നൃത്ത കലകള്‍ക്ക് അവകാശപ്പെട്ട കലാധ്യാപക നിയമനത്തിന്റെ 50 ശതമാനം സ്‌റ്റേ ചെയ്തിരിക്കുകയാണ്. കോടതിവിധിയുടെ പശ്ചത്തലത്തിലെങ്കിലും നാടക, നൃത്ത ബിരുദധാരികളോടുള്ള അവഗണന സര്‍ക്കാര്‍ തിരുത്തണം. പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തില്‍ നാടക നൃത്ത കലകളെക്കൂടി ഉള്‍പ്പെടുത്തണം. നിലപാടില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കലാമണ്ഡലം വിമലാ മേനോന്‍, ഗിരിജാ ചന്ദ്രന്‍, എം പ്രദീപന്‍, കലാമണ്ഡലം മാലിനി നായര്‍, ജെയിംസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day