|    Jan 21 Sat, 2017 3:36 am
FLASH NEWS

കലാഹൃദയങ്ങളില്‍ നിന്നേ നല്ല സിനിമയുണ്ടാവുകയുള്ളൂ: കമല്‍

Published : 13th November 2015 | Posted By: SMR

തിരൂര്‍: സിനിമയുടെ ആത്മാവ് സാങ്കേതിക വിദഗ്ദ്ധരിലല്ല, കലാകാരന്മാരിലാണെന്നും നല്ലസിനിമ ഉണ്ടാവുക കലാഹൃദയത്തിലാണെന്നും പ്രമുഖ സംവിധായകന്‍ കമല്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠനകോഴ്‌സിന്റെയും ചിത്രശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെവിടെയുമില്ലാത്ത സമഗ്രമായ പാഠ്യപദ്ധതിയോടെയുള്ള കോഴ്‌സാണിതെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ പ്രഫ. കെ എം ഭരതന്‍, പ്രഫ. ദേശമംഗലം രാമകൃഷ്ണന്‍, പ്രഫ. ടി അനിതകുമാരി, പ്രഫ. മധു ഇറവങ്കര, മുഹമ്മദ് സജീര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘ചലച്ചിത്രപഠനം: സമീപനങ്ങളും സാധ്യതകളും’ എന്ന വിഷയം ഡോ. സി എസ് വെങ്കിടേശ്വരന്‍, പ്രഫ. ഐ ഷണ്മുഖദാസ് അവതരിപ്പിച്ചു.
അന്‍വര്‍ അബ്ദുല്ല, ഡോ. എന്‍ വി മുഹമ്മദ് റാഫി മോഡറേറ്ററായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക