കലാലയ രാഷ്ട്രീയം വിദ്യാര്‍ഥി സൗഹൃദമാവണം: എംഎസ്എഫ്
Published : 21st March 2017 | Posted By: fsq
തൃശൂര്‍: വിദ്യാര്‍ഥികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നതല്ല, സൗഹൃദങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷമാണ് കലാലയങ്ങള്‍ക്ക് ആവശ്യമെന്ന് എം എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലയിലെ ക്യാംപസുകളെ കലാപഭൂമിയാക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്എഫ്ഐ തയ്യാറാകണം.
വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഒരൊറ്റ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ രാജ്യത്ത് സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ സംഘ്പരിവാര്‍ മോഡല്‍ നടപ്പാക്കുന്നു. ജില്ലയിലെ തന്നെ പല കോളജുകളിലും ഇതര വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകേണ്ടിവരുന്നു. ഫാഷിസ്ററ് ശൈലി വിദ്യാര്‍ഥി സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
തൃശൂര്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് അഫ്സല് യൂസഫ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ റഷീദ് മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎസ്എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റായി അഫ്സല് യൂസഫ് (കൈപ്പമംഗലം)നെ തിരഞ്ഞെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.