|    Oct 20 Fri, 2017 11:51 pm
FLASH NEWS

കലാരൂപങ്ങള്‍ വെട്ടി ഒട്ടിക്കുന്ന കൊളാഷല്ല സംസ്‌കാരമെന്ന് നിയമസഭ സ്പീക്കര്‍

Published : 20th March 2017 | Posted By: fsq

 

തൃശൂര്‍:  കലാരൂപങ്ങള്‍ വെട്ടി ഒട്ടിക്കുന്ന കൊളാഷല്ല സംസ്‌കാരമെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന പുസ്തകോല്‍സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. കാലങ്ങളായി ആര്‍ജിച്ചെടുത്ത അറിവിന്റെ നിക്ഷേപമാണ് സംസ്‌കാരം. അത് സൂക്ഷിക്കുന്ന കലവറയാണ് ഭാഷ. ഗൃഹാതുരമായി പറഞ്ഞിരിക്കണ്ട ഓര്‍മ്മകളല്ല സംസ്‌കാരമെന്നും അതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ട് സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ. പി.കെ.ശാന്തകുമാരി, എം.കൃഷ്ണദാസ്, എം.സി.സുനില്‍കുമാര്‍, എ.രാധാകൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക