|    Jan 19 Thu, 2017 1:50 am
FLASH NEWS

കലായി ക്യാംപിലെ കുട്ടികളെ സ്വീകരിക്കുമെന്ന് ബ്രിട്ടന്‍

Published : 12th October 2016 | Posted By: SMR

ലണ്ടന്‍: ഫ്രാന്‍സിലെ കലായി അഭയാര്‍ഥി ക്യാംപിലെ കുട്ടികളെ സ്വികരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.
ക്യാംപ് പൊളിച്ചു നീക്കുന്നതിനു മുന്നോടിയായാണ് ഇവിടുത്തെ നൂറുകണക്കിന് കുട്ടികളെ ബ്രിട്ടനിലേക്ക് മാറ്റി പുനരധിവസിപ്പിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനായുള്ള നടപടികള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചനകള്‍. കുട്ടികളുടെ പുനരധിവാസം വേഗത്തിലാക്കുന്നതു സംബന്ധിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബര്‍ണാഡ് കാസെന്യൂവുമായി ചര്‍ച്ചനടത്തിയതായി ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റൂഡ് അറിയിച്ചു.
ക്യാംപ് പൊളിച്ചു നീക്കുന്നതിനു മുന്നോടിയായി അന്തേവാസികളായ അഭയാര്‍ഥി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണു മുഖ്യ പരിഗണന നല്‍കുന്നതെന്നും ആംബര്‍ റൂഡ് പറഞ്ഞു. കലായി ക്യാംപ് പൂര്‍ണമായി പൊളിച്ചുനീക്കുമെന്ന് കഴിഞ്ഞ മാസമാണ്  ഫ്രഞ്ച് അധികൃതര്‍ അറിയിച്ചത്.
ക്യാംപിന്റെ തെക്കന്‍ ഭാഗങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഈ കാലയളവില്‍ ക്യാംപിന്റെ വടക്കന്‍ മേഖലയില്‍ അന്തേവാസികളുടെ എണ്ണം വര്‍ധിച്ചിരുന്നു. 1179 കുട്ടികളടക്കം 10,000ലധികം അഭയാര്‍ഥികളാണ് കലായി ക്യാംപിലുള്ളത്. ക്യാംപിലെ കുട്ടികളില്‍ വലിയൊരു വിഭാഗം മാതാപിതാക്കള്‍ ഒപ്പമില്ലാതെ തനിച്ച് കഴിയുന്നവരാണ്.
അതെസമയം, ക്യാംപിലെ കുട്ടികളില്‍ ഒരു ചെറിയ വിഭാഗത്തെ മാത്രമാണ് ബ്രിട്ടന്‍ പുനരധിവസിപ്പിക്കുന്നതെന്നും ഇത് പ്രശ്‌നപരിഹാരത്തിന് പര്യാപ്തമല്ലെന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ക്യാംപിലെ കുട്ടികളില്‍ മൂന്നിലൊന്നുപേരെ മാത്രമാണ് ബ്രിട്ടനും ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം പുനരധിവസിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക