|    Jan 23 Mon, 2017 6:07 am
FLASH NEWS

കലായി അഭയാര്‍ഥി ക്യാംപ് അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

Published : 27th September 2016 | Posted By: SMR

പാരിസ്: കാട് എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സിലെ കലായി അഭയാര്‍ഥി ക്യാംപ് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ്. ക്യാംപിലെ 10000ത്തോളം അന്തേവാസികളെ പുനരധിവസിപ്പിക്കുമെന്ന് അദ്ദേഹം നേരത്തേ ഉറപ്പുനല്‍കിയിരുന്നു. ക്യാംപിലെ സ്ഥിതി വളരെ മോശമാണെന്നും അതിനാല്‍ പൂര്‍ണമായും ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടിഷ് അതിര്‍ത്തിയിലുള്ള നഗരത്തിലാണ് ക്യാംപ് സ്ഥിതിചെയ്യുന്നത്. നഗരം സന്ദര്‍ശിച്ച ഹൊളാന്‍ദ്, നഗരമേധാവികളുമായും കാരുണ്യ സംഘടനകളുമായും പോലിസുമായും ക്യാംപിലെ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്തു. 40-50 അംഗ സംഘങ്ങളായി തിരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഇവരുടെ പുനരധിവാസം. അഭയാര്‍ഥിത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നാലുമാസത്തെ സമയം അനുവദിക്കും. അഭയാര്‍ഥിത്വത്തിന് യോഗ്യതയില്ലാത്തവരെ നാടുകടത്തുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷമാണ് ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയും മല്‍സരരംഗത്തുണ്ട്. അദ്ദേഹം അടുത്തിടെ അഭയാര്‍ഥി വിരുദ്ധ റാലി നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യം വച്ചാണ് ഹൊളാന്‍ദിന്റെ നീക്കം. അതേസമയം, അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന വിഷയത്തില്‍ ഭാഗമായി ബ്രിട്ടനും ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ഹൊളാന്‍ദ് കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക