|    Oct 17 Wed, 2018 11:22 am
FLASH NEWS

കലാമൂല്യമുള്ള ചലച്ചിത്ര സംസ്‌കാരം സൃഷ്ടിക്കാന്‍ ഫിലിം സൊസൈറ്റികള്‍ അനിവാര്യമെന്ന്

Published : 20th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തെ മികച്ച ചിത്രങ്ങളെ പ്രോല്‍സാഹിപ്പിക്കുവാന്‍ ഫിലിം സൊസൈറ്റികള്‍ നിര്‍വ്വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ലാലാജി ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ വിനോദോപാധി മാത്രമല്ല, സാമൂഹിക മാറ്റത്തിനു സഹായിക്കുന്ന ഉല്‍കൃഷ്ട കലാസൃഷ്ടികള്‍ കൂടിയാണ്. സത്യജിത്‌റേയും, അടൂരും മറ്റും ലോകനിലവാരത്തിലുള്ള സിനിമകള്‍ എടുക്കുമ്പോള്‍ അവ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചലച്ചിത്ര ആസ്വാദകരും ഉണ്ടാകണം. അവരെ വാര്‍ത്തെടുക്കാന്‍ ഫിലിം സൊസൈറ്റികള്‍ക്കേ കഴിയൂ. പ്രമുഖ ചലച്ചിത്ര നടനും അവാര്‍ഡ് ജേതാവുമായ കലാധരന്‍ വിശിഷ്ട അതിഥിയായി. ചലച്ചിത്ര സൊസൈറ്റി പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ലാലാജി ലൈബ്രറി പ്രസിഡന്റ് പ്രൊഫ. നീലകണ്ഠപിള്ള അധ്യക്ഷത വഹിച്ചു. ജി സുന്ദരേശന്‍, കോടിയാട്ട് രാമചന്ദ്രന്‍പിള്ള, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വിജയകുമാര്‍, റജി കരുനാഗപ്പള്ളി, ജയചന്ദ്രന്‍ ആദിനാട്, കൃഷ്ണകുമാര്‍, സജീവ് മാമ്പറ, സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശീയ അവാര്‍ഡ് ലഭിച്ച ഒറ്റാല്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss