|    Oct 22 Sun, 2017 1:11 am
Home   >  Todays Paper  >  page 12  >  

കലാമിനു പ്രണാമം: അരയി സ്‌കൂള്‍ അധികസമയം പ്രവര്‍ത്തിച്ചുതുടങ്ങി

Published : 28th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനു പ്രണാമമര്‍പ്പിച്ച് അരയി ഗവ. യുപി സ്‌കൂള്‍ അധികസമയം പ്രവര്‍ത്തിച്ചുതുടങ്ങി. അനുസ്മരണം ആഘോഷമാക്കാതെ നാടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി അരയി സ്‌കൂളില്‍ ഇന്നുമുതല്‍ ഒരു വര്‍ഷം ഒരു അധിക പീരിയഡ് കൂടി ഉണ്ടാവും.
കലാമിന്റെ വിളി എന്നു പേരിട്ടിരിക്കുന്ന പീരിയഡ് രാവിലെ 9.15 മുതല്‍ പത്തുവരെയാണ്. അധ്യയന വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കേണ്ട സാഹചര്യത്തിലാണ് ഒരു ഗ്രാമീണ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി അധികജോലി ചെയ്ത് കുട്ടികളുടെ പക്ഷംചേരാന്‍ തീരുമാനിച്ചത്.
കുട്ടികളെത്തുന്നതിനു മുമ്പായി അധ്യാപകരെല്ലാം സ്‌കൂളിലെത്തുന്നതിലൂടെ സ്‌കൂള്‍ അച്ചടക്കത്തിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് രക്ഷിതാക്കളും വിലയിരുത്തുന്നു. പ്രധാനാധ്യാപക ന്‍ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ അധ്യാപകരായ കെ വി സൈജു, ശോഭന കൊഴുമ്മല്‍, കെ വനജ, പി ബിന്ദു, എ വി ഹേമാവതി, സിനി എബ്രഹാം, എ സുധീഷ്ണ, ടി വി സവിത, ടി ഷീബ, കെ ശ്രീജ, ഓഫിസ് അറ്റന്‍ഡര്‍ കെ അനിത എന്നിവര്‍ ഒറ്റക്കെട്ടായാണ് പുതിയ തീരുമാനമെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക