|    Sep 23 Sun, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കലാമണ്ഡലം ഭരണസമിതിക്കെതിരേ സത്യഭാമ

Published : 15th September 2018 | Posted By: kasim kzm

തൃശൂര്‍: കേരള കലാമണ്ഡലം ഭരണസമിതിക്കെതിരേ ആഞ്ഞടിച്ച് കലാമണ്ഡലം സത്യഭാമ. കലാമണ്ഡലത്തിലെ ചില ഭരണസമിതിയംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തതാണ് തന്നെ ഭരണസമിതിയില്‍ നിന്നു പുറത്താക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. കുത്തഴിഞ്ഞ പുസ്തകം പോലെയായ കലാമണ്ഡലത്തില്‍ മുന്‍ രജിസ്ട്രാര്‍ കൂടിയായ റിട്ട. അധ്യാപകനാണ് തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുന്നത്. പലവട്ടം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന് പരാതി നല്‍കിയെങ്കിലും അദ്ദേഹം നടപടിയെടുക്കാന്‍ തയ്യാറായില്ല. മുന്‍ രജിസ്ട്രാര്‍ കൂടിയായ ഭരണസമിതിയംഗം ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുകയാണ് വൈസ് ചാന്‍സലര്‍ ചെയ്യുന്നത്. വിസിക്കും ഭരണസമിതി അംഗത്തിനുമെതിരേ നടപടി വേണമെന്നും സത്യഭാമ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss