|    Aug 20 Sun, 2017 7:41 am
FLASH NEWS

കലാമണ്ഡലം ഗോപിക്ക് ടോംയാസ് അവാര്‍ഡ് സമ്മാനിച്ചു

Published : 11th August 2017 | Posted By: fsq

 

തൃശൂര്‍: 17ാമത് ടോംയാസ് പുരസ്‌കാരം കഥകളിയാചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും രൂപശില്‍പവുമാണ് അവാര്‍ഡ്. പ്രസിദ്ധ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി എ കേശവന്‍നായരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ടോംയാസ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം. കേരള സാഹിത്യ അക്കാദമി ഹാളില്‍ വി എ കേശവന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് പുരസ്‌കാരദാനം നിര്‍വഹിച്ചു. തോമസിന്റെ മകള്‍ അഞ്ജലി ടി മംഗളപത്രം സമ്മാനിച്ചു. എംപി സുരേന്ദ്രന്‍ (ഹെഡ് ഓഫ് പ്രോഗ്രാം-മാതൃഭൂമി ന്യൂസ്) അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട. കേണല്‍ വി എ വേണുഗോപാല്‍ (കേശവന്‍ നായരുടെ സഹോദരീ പുത്രന്‍), പ്രഫ. ജോര്‍ജ് എസ് പോള്‍, പാവറട്ടി പി ടി കുരിയാക്കോസ് സ്മൃതിഭവനം അധ്യക്ഷന്‍ പ്രഫ. കെ പി കേശവന്‍, ടോംയാസ് മാനേജിങ് ഡയറക്ടര്‍ തോമസ് പാവറട്ടി, തോമസിന്റെ മകന്‍ മെയ്‌ക്കേഴ്‌സ് കൊച്ചി മാനേജിങ് ഡയറക്ടര്‍ നിതീഷ് ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക