|    Mar 28 Tue, 2017 2:13 am
FLASH NEWS

കലാഭവന്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാനാവാതെ പോലീസ്

Published : 29th July 2016 | Posted By: mi.ptk

kalabhavanmani

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ്. ആഭ്യന്തര സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിയുടെ മരണം സ്വഭാവികമാണെന്ന് പോലും സ്ഥിരീകരിക്കാനായിട്ടില്ല.
മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര സെക്രട്ടറിയ്ക്കും ഡിജിപിയ്ക്കും നോട്ടീസ് അയച്ചത്.
മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിന്റെ അംശം മരണകാരണമാണോ എന്ന് വിദഗ്ധ പരിശോധനയിലൂടെയേ കണ്ടെത്താനാവൂ എന്ന് ഡിജിപി പറഞ്ഞു. മണിയുടെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അതേസമയം, കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിട്ടുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day