|    Sep 22 Fri, 2017 2:51 am
Home   >  Todays Paper  >  Page 4  >  

കലാഭവന്‍ മണിയുടെ മരണം – സിബിഐ നിലപാട്അറിയിക്കണം: ഹൈക്കോടതി

Published : 21st March 2017 | Posted By: fsq

 

കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നുണ്ടോയെന്നതു സംബന്ധിച്ച് സിബിഐ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കല്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും കേന്ദ്ര ആസ്ഥാനത്തു നിന്ന് ലഭിച്ചിട്ടില്ലെന്ന സിബിഐ വിശദീകരണത്തെ തുടര്‍ന്നാണ് ഉത്തരവ്. മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് പരിഗണിക്കവെ മുന്‍ ഉത്തരവുണ്ടായിട്ടും സിബിഐ നിലപാടറിയിക്കാത്തതിന് കോടതി കാരണം തേടി. അപ്പോഴാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ മറുപടി നല്‍കിയത്. വിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിഐ വിശദീകരിച്ചു. ക്ലോര്‍പൈറിഫോസ് മണിയുടെ ശരീരത്തിലെത്താനുള്ള സാധ്യത തീരെ കുറവായതിനാലും ഇതിന്റെ അളവു കണ്ടെത്താന്‍ റീജ്യനല്‍ ലാബിന് കഴിയാത്തതിനാലും രക്തസാംപിളടക്കം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കു നല്‍കിയിരുന്നു. വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണുള്ളതെന്നാണ് ഈ റിപോര്‍ട്ടിലുള്ളത്. റിപോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു നല്‍കിയിരിക്കുകയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐക്ക് കേസ് ഏറ്റെടുക്കാനാവില്ലെന്ന കാര്യവും സിബിഐ വ്യക്തമാക്കി. 29ന് കേസ് പരിഗണിക്കാന്‍ മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക