|    Sep 23 Sat, 2017 10:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച സിബിഐ അനേ്വഷണം; ഉത്തരവ് വൈകുന്നതെന്തെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 2nd July 2016 | Posted By: SMR

തൃശൂര്‍: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അനേ്വഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജൂലൈ 29ന് തൃശൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി വിശദീകരണം നല്‍കണം.
മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും സമര്‍പ്പിച്ച പരാതിയില്‍ വസ്തുനിഷ്ഠമായ റിപോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
സിബിഐ അനേ്വഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് എതിര്‍കക്ഷികളില്‍ നിന്ന് വ്യക്തമായ മറുപടിക്ക് അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മണിയുടെ രക്തത്തില്‍ കീടനാശിനിയുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീടനാശിനി എങ്ങനെ ശരീരത്തിലെത്തിയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
മണിയെ സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയില്‍ നിന്നും പോലിസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക