|    Jul 25 Tue, 2017 4:21 am
FLASH NEWS
Home   >  Kerala   >  

കലാഭവന്‍ മണിയുടെ മരണം: വെളിപ്പെടുത്തലുകളെക്കുറിച്ച് സിബിഐ അന്വേഷിച്ച് കണ്ടെത്തട്ടേയെന്ന് സഹോദരന്‍

Published : 13th July 2017 | Posted By: shins

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ ഒരു നിമിത്തമായി തീര്‍ന്നെന്നും അതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. ബൈജു കൊട്ടാരക്കര വിളിച്ചുപറഞ്ഞ വിവരം സി.ബി.ഐ ഉദ്യോസ്ഥര്‍ക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തത്. ഇതു കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കാം. പുതുതായി ഒരു വ്യക്തിക്ക് ജ്യേഷ്ഠന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ഭൂമി ഇടപാടുകളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് മരണത്തിനു പിന്നിലെന്ന് അന്നും ഇന്നും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുമായി ഇതിനു ബന്ധമുണ്ടോയെന്ന് ഈ സാഹചര്യത്തില്‍ പറയുന്നത് ഉചിതമല്ല. എന്നാല്‍ തങ്ങളുടെ സംശങ്ങള്‍ക്ക് ആക്കംകൂടുകയാണ്. മണിയുടെ മരണശേഷം ഒരു തവണമാത്രമാണ് ദിലീപ് വീട്ടില്‍ വന്നത്. മറ്റൊരു സൃഹൃത്തായ നാദിര്‍ഷാ തിരിഞ്ഞു നോക്കിയില്ലെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. താരസംഘടനയായ അമ്മയുടെ ഭാഗത്തു നിന്നു വേദനിപ്പിക്കുന്ന അനുഭവമാണുണ്ടായത്. അതിലെ അംഗമായ ഒരാള്‍ക്കുണ്ടായ ദുര്യോഗത്തില്‍ ആത്മാര്‍ഥമായുള്ള ഇടപെടലിന് അവര്‍ക്ക് സമയുണ്ടായില്ലെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക