|    Oct 19 Fri, 2018 11:36 pm
FLASH NEWS

കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍

Published : 2nd December 2017 | Posted By: kasim kzm

പെരിയ: കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി കല്ല്യോട്ട് സംഘടിപ്പിച്ച സംസ്ഥാന തല നാടന്‍ പാട്ട് മല്‍സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബിഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞു. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ല്യോട്ട്  മാരിക്കളത്ത് ദലിത് സര്‍വീസ് സൊസൈറ്റി നേതൃത്വത്തില്‍ കാര്‍ഷിക സമര വിജയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മികച്ച ടീമുകളെ പങ്കെടുപ്പിച്ച് പാട്ടൊരുമ നാടന്‍ പാട്ട് മല്‍സരം സംഘടിപ്പിച്ചത്. ഒ കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സജീവ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. ഊരുമൂപ്പന്‍ മറുവന്‍, സി എച്ച് ഗോപാലന്‍, സഞ്ജീവന്‍ പുളിക്കൂര്‍, സുരേന്ദ്രന്‍ കാലിക്കടവ്, അനില്‍കുമാര്‍ മഠത്തില്‍, കൃഷ്ണന്‍ മാരിക്കളം, പി സന്ദീപ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss