|    Jan 24 Tue, 2017 10:39 am
FLASH NEWS

കലാഭവന്‍ മണിയുടെ പേരില്‍ വോട്ട് പെട്ടിയിലാക്കാന്‍ മുന്നണികള്‍

Published : 5th May 2016 | Posted By: SMR

മാനന്തവാടി: പ്രശസ്ത സിനിമാനടന്‍ കലാഭവന്‍ മണിയും തിരഞ്ഞെടുപ്പും തമ്മില്‍ എന്തു ബന്ധം? ഒന്നുമില്ലെന്നാണ് മറുപടിയെങ്കില്‍ തെറ്റി. കലാഭവന്‍ മണി തങ്ങളുടെ സ്വന്തം ആളായിരുന്നുവെന്ന് പരസ്യപ്പെടുത്തി വോട്ട് തട്ടാനാണ് മാനന്തവാടി നിയോജക മണ്ഡലത്തിന്റെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളുടെ ശ്രമം.
യുഡിഎഫിലെ പി കെ ജയലക്ഷ്മിയും എല്‍ഡിഎഫിലെ ഒ ആര്‍ കേളുവുമാണ് മണി തരംഗം വോട്ടാക്കി മാറ്റാന്‍ കഴിയുമോയെന്നു ശ്രമിക്കുന്നത്. മാനന്തവാടി ടൗണുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡില്‍ രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം ജയലക്ഷ്മിക്കായി വോട്ട് ചോദിക്കുന്ന മണിയുടെ, ജയലക്ഷ്മിയെപ്പറ്റിയുള്ള വിശേഷണം ഇങ്ങനെ: ‘മന്ത്രി പി കെ ജയലക്ഷ്മി പാവങ്ങളുടെ സഹോദരി’. എപ്പോള്‍ എവിടെ പറഞ്ഞെന്നൊന്നുമില്ല.
ടൗണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളുവിനൊപ്പം മണി, സ്വന്തം ശൈലിയിലുള്ള ചിരിയുമായി പ്രത്യക്ഷപ്പെടുന്ന ഫഌക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. ഏതായാലും അനുഗ്രഹീത നടന്‍ മരിച്ചതുകൊണ്ട് ആരുടെ പക്ഷത്തെന്നു വിശദീകരിക്കാന്‍ എത്തില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് മുന്നണികളുടെ മുന്നേറ്റം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക