|    Mar 28 Tue, 2017 4:03 am
FLASH NEWS

കലാഭവന്‍ മണിയുടെ അവസാന ചിത്രം ‘ പ്രദര്‍ശനത്തിന്

Published : 28th May 2016 | Posted By: SMR

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ”പോയ് മറഞ്ഞു പറയാതെ’തിയേറ്ററുകളിലേക്ക്. ജൂണ്‍ രണ്ടിന് ചിത്രം കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വൈഡ് റീലീസിനൊപ്പം ഓണ്‍ലൈനായും റീലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരാജ് എസ് മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് 5 ശതമാനം കലാഭവന്‍ മണി സേവന സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. രഞ്ജിത്തിന്റെ ലീലയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായാണ് മറ്റൊരു ചിത്രം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ കലാഭവന്‍മണി സേവന സമിതി അംഗങ്ങളായ അജില്‍ മണിമുത്ത്, ഹരീഷ്, സുരേഷ് കൃഷ്ണ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day