|    Dec 14 Thu, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കലാഭവന്‍ മണിക്കും ദിലീപിനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ : സിബിഐ അന്വേഷണം തുടങ്ങി

Published : 14th July 2017 | Posted By: fsq

 

കൊച്ചി: കലാഭവന്‍ മണിയും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന ആരോപണം മണിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ പരിശോധിക്കുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉയര്‍ന്ന പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഒരു സത്രീ തനിക്കു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നും ബൈജു കൊട്ടാരക്കര സിബിഐ ഉദ്യോഗസ്ഥനോട് പറഞ്ഞു. തുടര്‍ന്ന് ബൈജു കൊട്ടാരക്കര തനിക്കു ലഭിച്ച വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറുകയും ചെയ്തു. ബൈജു കൊട്ടാരക്കരയക്ക് തെളിവുകള്‍ നല്‍കിയ കോഴിക്കോട് സ്വദേശിനിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചതായും വിവരമുണ്ട്. ഇവരെ ഉടന്‍ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സിബിഐയുടെ തീരുമാനം. ബൈജു കൊട്ടാരക്കര ഉന്നയിച്ചിരിക്കുന്ന ആരോപണം സംബന്ധിച്ച് സിബിഐ അന്വേഷിക്കട്ടേയെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് നേരത്തേ തന്നെ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മണിയുടെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിബിഐയുടെ പ്രാഥമിക വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക