|    Dec 15 Fri, 2017 9:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കലാഭവന്‍ അബി അന്തരിച്ചു

Published : 1st December 2017 | Posted By: kasim kzm

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി താരവുമായ അബി (ഹബീബ് മുഹമ്മദ്- 52) അന്തരിച്ചു. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.15ഓടെ മൃതദേഹം താമസസ്ഥലമായ എളമക്കര ടാഗോര്‍ ലെയ്‌നിലെ സ്പാര്‍ക്‌ടൈല്‍ വില്ലയിലെ വീട്ടിലെത്തിച്ചു. സിബി മലയില്‍, സിദ്ദീഖ്, ലാല്‍ ജോസ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഹരിശ്രീ അശോകന്‍, മധുപാല്‍, ഷാഫി, മേഘനാഥന്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ജയസൂര്യ, ദേവീചന്ദന, പ്രിയങ്ക, കെ എസ് പ്രസാദ്, കലാഭവന്‍ അന്‍സാര്‍, ബാല, സാജന്‍ പള്ളുരുത്തി ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പെരുമറ്റം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊച്ചിന്‍ കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗര്‍, ഓസ്‌കര്‍ എന്നിങ്ങനെ നിരവധി മിമിക്രി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. നയം വ്യക്തമാക്കുന്നു എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് ചിത്രങ്ങളില്‍ അഭിനയിച്ചു. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് പുറത്തിറങ്ങിയ അവസാന സിനിമ. കറുത്ത സൂര്യന്‍ എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. മൂവാറ്റുപുഴ തടത്തില്‍ക്കുടി എം ബാവയുടെയും ഉമ്മാകുഞ്ഞിന്റെയും മകനാണ്. ഭാര്യ: സുനില. യുവനടന്‍ ഷെയ്ന്‍ നിഗം മകനാണ്. മറ്റു മക്കള്‍: അഹാന, അലീന. അമീര്‍ നവാസ്, കബീര്‍ ബി ഹാറൂണ്‍, റസിയാ ഷംസ്  സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക