|    Nov 16 Fri, 2018 9:16 pm
FLASH NEWS
Home   >  Kerala   >  

കലാപത്തിന് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു; ബീഫ് വിഷയം ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍: പാളയം ഇമാം

Published : 26th June 2017 | Posted By: mi.ptk

തിരുവനന്തപുരം: രാജ്യത്ത് കലാപമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായി പാളയം ഇമാം. ബീഫിന്റെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ക്രമേണ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നതിനുള്ള അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരത്ത് നടന്ന ഈദ് നമസ്‌കാരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബീഫ് രാഷ്ട്രീയത്തെ കേവലം ഭക്ഷണ സ്വാതന്ത്ര്യം മാത്രമായി എടുക്കാനാവില്ല. ന്യൂനപക്ഷങ്ങളെ ക്രമേണ രാജ്യത്ത് നിന്ന് ഇല്ലാതാക്കാന്‍ വേണ്ടിയുള്ള അജണ്ടയാണോ ഇതിന് പിന്നിലെന്ന് ചിന്തിക്കേണ്ടതുണ്ട്. മതദ്രുവീകരണത്തിനും കലാപത്തിനുമുള്ള ചില തല്‍പര കക്ഷികളുടെ നീക്കത്തെ ക്ഷമയുടെ മാര്‍ഗത്തില്‍ ഇസ്‌ലാമിക സമൂഹം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് വിഷയത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss