|    Nov 16 Fri, 2018 2:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കലാപത്തിന് ആഹ്വാനം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്‌

Published : 9th November 2018 | Posted By: kasim kzm

കോഴിക്കോട്: യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലിസാണ് കേസെടുത്തത്.
നന്മണ്ട സ്വദേശിയായ ഷൈബിനാണ് കസബ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം ഇളക്കിവിട്ടു എന്ന കാരണം മുന്‍നിര്‍ത്തിയാണ് കേസ്. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി പ്രസംഗത്തില്‍ പറഞ്ഞ ശ്രീധരന്‍പിള്ള, തന്ത്രിയെയും പ്രവര്‍ത്തകരെയും കോടതിയലക്ഷ്യത്തിനു പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
കോഴിക്കോട്ട് യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പിള്ള വിവാദ പ്രസംഗം നടത്തിയത്. ശബരിമല ബിജെപിക്ക് ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ശബരിമല സമരത്തില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാവുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍പിള്ള യോഗത്തില്‍ വിശദീകരിച്ചിരുന്നു. ഐപിസി 505 (1)(ബി) വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss