|    Nov 15 Thu, 2018 8:26 pm
FLASH NEWS

കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി മാര്‍ച്ച്

Published : 7th September 2017 | Posted By: fsq

 

തിരൂര്‍: കലാപത്തിനും, അക്രമത്തിനും പരസ്യ ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി മാര്‍ച്ച്.ബിബിന്‍ വധക്കേസ് പ്രതികളെ പിടികൂടണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഹിന്ദു ഐക്യവേദിയുടെ പേരില്‍ നടത്തിയ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ചിലാണ് മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്തത്. പ്രകോപനം ഉണ്ടാക്കുന്ന തരിത്തിലുള്ളതായിരുന്നു നേതാക്കളുട പ്രസംഗങ്ങളും മുദ്രാവാക്ക്യങ്ങളും. ഡിവൈഎസ്പി ഓഫിസ് മാര്‍ച്ചിനിടെ അക്രമത്തിനൊരുങ്ങിയ പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് ഇടിച്ചു കയറ്റി എന്ന് പറഞ്ഞ് കാര്‍ തകര്‍ത്തു. പെരുമണ്ണ ചിറക്കല്‍ സ്വദേശി പരേടത്ത് കുഞ്ഞിമൊയ്തീന്റെ ആള്‍ട്ടോ കാറാണ് തകര്‍ത്തത്. തിരൂര്‍ സിറ്റി ജംങ്ഷനിലായിരുന്നു സംഭവം. തിരൂര്‍ ബിഎസ്എന്‍എല്‍ ഓഫിസില്‍ ഫോണ്‍ ബില്ലടച്ച് കുഞ്ഞിമൊയ്തീന്‍ തിരിച്ചുപോകുന്നതിനിടെ ഹിന്ദു ഐകൃവേദി പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കാര്‍ കയറ്റിയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ തിരിയുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെ കാര്‍ ഉടമ വാഹനം നിര്‍ത്തി സമീപത്തെ കടയിലേക്ക് ഓടിക്കയറുകയായിരുന്നു. അതിനാല്‍ കാര്‍ ഉടമ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉടമ പൊലിസില്‍ പരാതി നല്‍കി. ആക്രമിക്കപ്പെട്ട കാര്‍ പൊലിസ് കസ്റ്റഡിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss