|    Mar 26 Sun, 2017 5:03 am
FLASH NEWS

കലാഗ്രാമം സംസ്ഥാന ചിത്രകലാ ക്യാംപ്

Published : 22nd March 2016 | Posted By: SMR

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കണ്ണൂര്‍ കാക്കണ്ണന്‍പാറയിലെ ആഗോള കലാഗ്രാമത്തില്‍ സംസ്ഥാന ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നു. നാളെയാണ് ത്രിദിന ക്യാംപ് ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 25 കലാകാരി/കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും.
നാളെ 11ന് അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപ്പിള്ള ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറി വൈക്കം എം കെ ഷിബു അദ്ധ്യക്ഷനാകും. ക്യാംപ് കണ്‍വീനറും അക്കാദമി അംഗവുമായ ശശികല തുടങ്ങിയവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും. മാര്‍ച്ച് 24നാണ് ക്യാംപ് സമാപിക്കുക.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക