|    Jan 20 Fri, 2017 12:57 am
FLASH NEWS

കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും ടിഎ റസാഖിനോട് അനാദാരവ് കാണിച്ചെന്ന് അലി അക്ബര്‍

Published : 16th August 2016 | Posted By: mi.ptk

aliakbar

കോഴിക്കോട്: ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ച് മൃതദേഹത്തോട് കോഴിക്കോട്ടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും അനാദരവ് കാണിച്ചുവെന്ന് സംവിധായകന്‍ അലി അക്ബര്‍. അവശകലാകാരന്മാരെ സഹായിക്കുന്നതിനായി തിങ്കളാഴ്ച കോഴിക്കോട് സ്വപ്‌നനഗരിയില്‍ സംഘടിപ്പിച്ച മോഹനം എന്ന താരനിശയ്ക്ക് വേണ്ടി ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചുവെന്നാണ് അലി അക്ബറിന്റെ ആരോപണം.രാവിലെ 11.30ഓടെയാണ് റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണവിവരം മറച്ചുവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടിഎ റസാഖിനോട് കാണിച്ചത് കടുത്ത അനാദരവാണെന്നും മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് മനപ്പൂര്‍വം വൈകിപ്പിച്ചെന്നും അലി അക്ബര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക