|    Sep 25 Tue, 2018 2:22 pm
FLASH NEWS

കലവറ ഒരുക്കി അല്‍ഫലാഹ് മസ്ജിദ്

Published : 15th August 2018 | Posted By: kasim kzm

പാലക്കാട്: പ്രളയം താറുമാറാക്കിയ ചുണ്ണാമ്പുത്തറ, ജൈനിമേട്, ശംഖുവാരത്തോട്, കല്‍പാത്തി നിവാസികള്‍ക്ക് സ്‌നേഹത്തിന്റെ അന്നം വച്ചുവിളമ്പി അല്‍ഫലാഹ് മസ്ജിദ് ഭാരവാഹികള്‍. പ്രളയം തുടങ്ങിയ കഴിഞ്ഞ ഒമ്പതു മുതല്‍ വിവിധ ക്യാംപുകളിലും ബന്ധു വീടുകളിലും കഴിയുന്നവര്‍ക്ക് മൂന്നുനേരത്തെ ആഹാരം വച്ചുവിളമ്പി നല്‍കുകയാണ് മസ്ജിദ് ഭാരവാഹികള്‍. മസ്ജിദ് അങ്കണത്തില്‍ തന്നെയാണ് ഭക്ഷണം വിളമ്പുന്നത്.
ഇതിനായി അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയും സുമനസ്സുകള്‍ മസ്ജിദ് ഭാരവാഹികളെ ഏല്‍പ്പിച്ച് കൊണ്ടിരിക്കുന്നു. കുപ്പിവെള്ളവും ശേഖരിച്ചുവച്ചിട്ടുണ്ട്. പള്ളി തന്നെയാണ് കലവറയാക്കിയിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമായി ഇവിടെ 300-350പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നുണ്ട്. എസ് അബ്ബാസ് തത്തമംഗലം, സുലൈമാന്‍, സലാം, യഹ്‌യ പേഴുംകര, ഖലീല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
രണ്ടു ദിവസം മുന്‍പ് വെള്ളം ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് വീടുകള്‍ വൃത്തിയാക്കി താമസം മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും പ്രദേശത്ത് പ്രളയമുണ്ടായിരിക്കുന്നത്.
ക്യാംപില്‍ നിന്ന് എന്ന് വീട്ടിലേക്ക് മടങ്ങാനാവുമെന്ന ആധിയും ഇവിടുത്തുകാര്‍ക്കുണ്ട്. പലരുടെയും വീട് വാസയോഗ്യമല്ലാത്ത വിധം തകര്‍ന്നു. തകരാത്ത വീടുകളില്‍ ചെളിയും അഴുക്കും നിറഞ്ഞ് വാസയോഗ്യമല്ലാതായിരിക്കുകയും ചെയ്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss