കലയുടെ മണിനാദത്തിന് വിട
Published : 8th March 2016 | Posted By: SMR
ലിജോ കാഞ്ഞിരത്തിങ്കല്‍
ചാലക്കുടി: കലയുടെ മണിനാദം നിലച്ചു. കലാലോകത്തിന് തീരാനഷ്ടമായി മണി വിടവാങ്ങി. ഇല്ലായ്മയില്‍ നിന്നും കലാലോകത്തിന്റെ നെറുകയിലെത്തിയ മണിയുടെ ബാല്യം കഷ്ടനിറഞ്ഞതായിരുന്നു.
അച്ഛനില്‍ നിന്നുള്ള നാടന്‍പാട്ടാണ് മണിയുടെ പ്രചോദനം. തനതായ ശൈലിയിലൂടെ നാടന്‍ പാട്ടുകള്‍ പാടി മണി ചെറുപ്പത്തില്‍ തന്നെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ ഹീറോയായിരുന്നു. സ്കൂള്‍ പഠനകാലത്താണ് മിമിക്രി രംഗത്തെത്തുന്നത്. സ്കൂള്‍ കാലഘട്ടത്തിനുശേഷം മിമിക്രിയില്‍ സജീവമായി. കലാഭവനിലൂടെ മിമിക്രി ലോകത്ത് ശ്രദ്ധേയനായി. പകല്‍ സമയങ്ങളില്‍ ഓട്ടോറിക്ഷയോടിച്ചും രാത്രികാലങ്ങളില്‍ ഉത്സവപറമ്പുകളില്‍ മിമിക്രിയവതരിപ്പിച്ചും മണി നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറി. ആരുമായി പെട്ടന്നു തന്നെ ലോഹ്യത്തിലാവുന്ന മണിക്ക് വലിയ സുഹൃത് ബന്ധമാണുണ്ടായിരുന്നത്. ലോഹിതദാസുമായുള്ള അടുപ്പമാണ് മണിയെ സിനിമാലോകത്തെത്തിച്ചത്.
സുരോഷ് ഗോപി നായകനായുള്ള അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായുള്ള വേഷമിട്ടാണ് ചലച്ചിത്ര ലോകത്തെത്തിയത്. 1996ല്‍ റിലീസായ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലെ രാജപ്പന് എന്ന ചെത്തുകാരന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. 80 മലയാളചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിട്ടു.
ഇരുപതോളം അന്യഭാഷാ ചിത്രങ്ങളിലും മണി അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണി സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം നേടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.