|    Jan 21 Sat, 2017 7:46 am
FLASH NEWS

കലയുടെ കേളീരംഗങ്ങള്‍ അരങ്ങുവാണ കളരിമുറ്റവും അനാഥമായി

Published : 5th October 2016 | Posted By: Abbasali tf

ചെന്നീര്‍ക്കര:യുവസംഗീത സംവിധായകനായ ടി.ആര്‍.ജയറാം ഓര്‍മ്മയായതോടെ ഏഴു വയസ് മാത്രമുളള പിഞ്ഞുകുഞ്ഞ് കീര്‍ത്തനയും കലയുടെ കേളിരംഗങ്ങള്‍ അരങ്ങ് വാണ  കളരിമുറ്റവും അനാഥമായി.അച്ഛനും അമ്മയും മൂന്ന് ആണ്‍മക്കളും സര്‍ക്കാര്‍ ജീവനക്കാരായ ജയറാമിന്റെ കുടുംബം കലാജീവിതത്തിന് ഏറെ പ്രമുഖ്യം നല്‍കിയിരുന്നു.ജില്ലാകോടതി ശിരസ്തദാറായിരുന്ന ടി ആര്‍ രാമാചന്ദ്രനും അധ്യാപികയായിരുന്ന തങ്കമ്മയും ഇവരുടെ മൂത്ത മകനായ ജയറാമും ചേര്‍ന്ന് ഒരു വേളയില്‍ മുറ്റത്ത് ഒരുഅറ്റത്തായി ഒരു സ്ഥിരം സ്റ്റേജ് തന്നെ കെട്ടിയുണ്ടാക്കി ഗ്രാമതലത്തില്‍ നാടകങ്ങളും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.ഇതില്‍  നിന്നുളള പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയറാം സംഗീത സംവിധായകനായത്.കേരളോല്‍സത്തില്‍ ജില്ലാതലം വരെ സമ്മാനം നേടിയ ഒരു പത്രപ്രവര്‍ത്തകന്റെ ഡയറിക്കുറിപ്പുകള്‍ എന്ന നാടകത്തിന് ഗാനരചനയും സംഗീതസംവിധാനവും സാഹിത്യകാരനായി വേഷമിട്ടതും ജയറാമായിരുന്നു.മഹാത്മ അയ്യന്‍കാളിയുടെ ജീവിതം അനാവരണം ചെയ്യുന്ന  കനല്‍ സൂര്യന്‍ എന്ന നാടകത്തിലും സംഗീതസംവിധാനം നിര്‍വഹിച്ചതും ജയറാമായിരുന്നു.പന്തളം ചേരിക്കല്‍  പിറവിയെടുത്ത നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഹൈന്ദവ-ക്രിസ്ത്യന്‍ ഭക്തിഗനങ്ങള്‍ക്കും  നിരവധി ആല്‍ബങ്ങളിലും ജയറാം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കുളനട,കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസറായും പത്തനംതിട്ട കലക്ടറേറ്റിലും കോഴഞ്ചേരി താലൂക്ക് ഓഫീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഗായിക കൂടിയായിരുന്ന ഭാര്യ ശോഭന ഏതാനം വര്‍ഷം മുമ്പ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഏക മകള്‍ കീര്‍ത്തനയുമായി സഹോദരങ്ങള്‍ക്ക് ഒപ്പം സഹോദരങ്ങളുടെ ജോലി സ്ഥലങ്ങളിലാണ് കഴിഞ്ഞുവന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് പ്ലസ് ടുവരെ സൗജന്യ ടൂഷന്‍ നല്‍കുന്നതിലും ജയറാമും കുടുംബവും മുന്നിട്ട് നിന്നിരുന്നു. മാതാവിനും പിതാവിനും ഭാര്യക്കും പിന്നാലെ ജയറാമും കലഗ്രാമമായ തട്ടുപുരയ്ക്കല്‍ ഗ്രാത്തോട് വിടപറഞ്ഞതോടെ കലയുടെ കളരിമുറ്റവും ഒരു പിഞ്ഞുകുഞ്ഞും അനാഥമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക