|    Jun 19 Tue, 2018 6:48 am
Home   >  Kerala   >  

കലക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളം: ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ അറസ്റ്റില്‍

Published : 13th November 2017 | Posted By: shins

പത്തനംതിട്ട: കലക്ടറേറ്റ് വളപ്പില്‍ മദ്യപിച്ച് ബഹളം കൂട്ടിയ ജില്ലാ പഞ്ചായത്തിലെ നാലു  ജീവനക്കാര്‍ അറസ്റ്റില്‍. ലിജോ വി മാത്യു, ജിതേഷ്, വിഗ്‌നേശ്വര റാവു, സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. ജില്ലാ കേരളോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് 4 പേരും. ഭക്ഷണം കഴിക്കാന്‍ പോയി വന്ന ഇവര്‍ കലക്ടറേറ്റിലെ റവന്യൂ വിഭാഗം ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. കലക്ടറേറ്റ് കവാടത്തിലെ ഗ്രില്‍ തുറക്കണം എന്നാവശ്യപ്പെട്ടായിരുന്ന ബഹളം. റവന്യൂ ജീവനക്കാര്‍ വിവരം കലക്ടറെ അറിയിച്ചു. കലക്ടര്‍ എസ്.പിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി 4 പേരെയും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss