|    Dec 14 Thu, 2017 12:28 am
FLASH NEWS

കലക്ടറേറ്റ് വളപ്പിലെ പഴക്കമേറിയ വാഹനങ്ങള്‍ നീക്കി

Published : 1st December 2017 | Posted By: kasim kzm

കണ്ണൂര്‍:വര്‍ഷങ്ങളായി കലക്ടറേറ്റ് വളപ്പില്‍ നശിക്കുന്ന പഴക്കംചെന്ന വാഹനങ്ങള്‍ നീക്കംചെയ്യാന്‍ നടപടി തുടങ്ങി. കലക്ടറേറ്റില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാറ്റുന്നത്. ഇന്നലെ ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങള്‍ നീക്കി കലക്ടറേറ്റിന്റെ ഒരു വശത്തേക്ക് മാറ്റി. ഇവയെല്ലാം ലേലത്തിലൂടെ വില്‍പന നടത്തിയതാണ്. ഉടന്‍ തന്നെ ഉടമകളെത്തി വാഹനങ്ങള്‍ കൊണ്ടുപോവും. കലക്ടറേറ്റില്‍ അടുത്തിടെയാണ് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.ഹോംഗാര്‍ഡിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങിനായി കാന്റീന്‍ പരിസരവും സ്പാര്‍ക്ക് ഓഫിസ് പരിസരവും വൃത്തിയാക്കി കൂടുതല്‍ സൗകര്യമൊരുക്കാനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക