|    May 27 Sun, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കലക്ടറേറ്റ് ഉപരോധം : മന്ത്രി എ കെ ബാലന്‍ കോടതിയില്‍ ഹാജരായി

Published : 4th June 2017 | Posted By: fsq

 

പാലക്കാട്: സിപിഎം 2013 മെയ് 20നു നടത്തിയ കലക്ടറേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മന്ത്രി എ കെ ബാലന്‍ പാലക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മൂന്ന് കോടതിയില്‍ ഹാജരായി. മൊത്തം 20 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയാണു മന്ത്രി. മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ്, മുന്‍ എംഎല്‍എമാരായ കെ കെ ദിവാകരന്‍, എം നാരായണന്‍, ടി കെ നൗഷാദ് എന്നിവരും പ്രതികളാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. രാവിലെ 11.10നാണ് കോടതി പ്രതിഭാഗം വിസ്താരത്തിനു വിളിപ്പിച്ചത്. 11.40നു ശേഷം കോടതിയില്‍ നിന്നിറങ്ങിയ മന്ത്രി ആദിവാസികള്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനു വയനാട്ടിലേക്കു പോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss