|    Sep 22 Sat, 2018 3:10 am
FLASH NEWS

കലക്ടറേറ്റില്‍ പാമ്പ് കുടുങ്ങി

Published : 8th June 2018 | Posted By: kasim kzm

കാക്കനാട്: കലക്ടറേറ്റില്‍ എലിക്കെണിയില്‍ കുടുങ്ങിയ വിഷപാമ്പിനെ ജീവനക്കാര്‍ അടിച്ചു കൊന്നു. കലക്ടറേറ്റിലെ പഴയ ഫയലുകള്‍ക്കിടയില്‍ കഴിഞ്ഞ പാമ്പ് പുറത്തിറങ്ങിയപ്പോള്‍ എലിയെ പിടിക്കാന്‍ ഒരുക്കിയ കെണിയില്‍പ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 11 ഓടെയാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.
എലികള്‍ ഫയലുകള്‍ നശിപ്പിക്കുന്നതിനാല്‍ അവയെ പിടികൂടാന്‍ ജീവനക്കാര്‍ വച്ച കെണിയിലാണ് പാമ്പ് അകപ്പെട്ടത്.
വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ നിന്നും നല്‍കിയ പശ പുരട്ടിയ ബോര്‍ഡാണ് എലിയെ പിടിക്കാനായി കലക്ടറേറ്റിലെ എല്ലാ വിഭാഗത്തിലും വച്ചിരുന്നത്. അതിലെന്നിലാണ് പാമ്പ് കുരുങ്ങിയത്. പശ പുരട്ടിയ ബോര്‍ഡില്‍ കൂടി ഇഴഞ്ഞ പാമ്പ് അതില്‍പ്പെടുകയായിരുന്നു.
കലക്ടറേറ്റില്‍ മരപ്പട്ടി, തൊരപ്പന്‍ എലികള്‍, പാമ്പുകള്‍ ഇവയെല്ലാം ഫയലുകള്‍ക്കിടയില്‍ കാണപ്പെടുന്നത് പതിവാണ്. കാലങ്ങളായി അനക്കാതെ വച്ചിട്ടുള്ള ഫയലുകള്‍ക്കിടയിലാണ് ഇത്തരം ജീവികളുടെ വാസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss