|    Jan 19 Thu, 2017 10:48 pm
FLASH NEWS

കലക്ടറേറ്റില്‍ പഞ്ചിങ് ഏര്‍പ്പെടുത്തി; ഹാജര്‍നില പൊതുജനങ്ങള്‍ക്കും അറിയാം

Published : 12th July 2016 | Posted By: SMR

പത്തനംതിട്ട: ജില്ലാ കലക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഫോട്ടോപതിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കി. കലക്ടറേറ്റില്‍ ഒന്നാംനിലയിലാണ് പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ഹാജര്‍നില പൊതുജനങ്ങള്‍ക്ക് അറിയാനുള്ള സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തും. പഞ്ചിങ് മെഷീന് സമീപത്തുള്ള വലിയ സ്‌ക്രീനിലാണ് ഹാജര്‍നില അറിയാനാവുക.
മെഷീനിന്റെ ഡയല്‍ പാഡിനു മുന്നില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ ഹാജര്‍ രേഖപ്പെടുത്തും. ജീവനക്കാരന്റെ പേര്, തസ്തിക, ജോലിക്ക് കയറുന്ന സമയം, പുറത്തുപോകുന്ന സമയം എന്നിവ മെഷീന്‍ രേഖപ്പെടുത്തും. ഇതിനു പുറമേ പഞ്ച് ചെയ്യുന്ന വിവരങ്ങള്‍ ജില്ലാ കലക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണില്‍ ലൈവായി ലഭിക്കും.
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയാണിത്. ജീവനക്കാര്‍ക്ക് ഹാജര്‍നില ഓണ്‍ലൈനില്‍ അറിയാനുള്ള സൗകര്യവുമുണ്ടാവും. ഇതിനായി എല്ലാ ജിവനക്കാര്‍ക്കും യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയിട്ടുണ്ട്.
ഹാജര്‍ രേഖപ്പെടുത്തുന്ന ജീവനക്കാര്‍ സീറ്റിലുണ്ടോ എന്നറിയുന്നതിനുള്ള സംവിധാനവും ഭാവിയില്‍ ഏര്‍പ്പെടുത്തും. ഇന്നലെ മുതല്‍ ജീവനക്കാര്‍ മെഷീനില്‍ ഹാജര്‍ രേഖപ്പെടുത്തിത്തുടങ്ങി. മറ്റു സംവിധാനങ്ങള്‍ വരുംദിവസങ്ങളില്‍ പ്രാവര്‍ത്തികമാവുമെന്ന് അധികൃതര്‍ അറി യിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക