|    Jul 22 Sun, 2018 2:37 pm
FLASH NEWS

കലക്ടറേറ്റില്‍ തീപ്പിടിത്തം; പഴയ ഫയലുകള്‍ നശിച്ചു

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: കലക്ടറേറ്റിലെ തപാല്‍ സെക്്ഷനിലുണ്ടായ അഗ്്‌നിബാധയില്‍ ഒട്ടേറെ പഴയ ഫയലുകള്‍ കത്തിനശിച്ചു. ജീവനക്കാരുടേയും ഫയര്‍ ഫോഴ്‌സിന്റെയും ഇടപെടല്‍ മൂലം തീ പടരാതെ നിയന്ത്രിക്കാനായി. വൈകിട്ട് മൂന്നോടെയാണ് തപാല്‍ സെക്്ഷനോട് ചേ ര്‍ന്ന വിശ്രമമുറിയില്‍ തീ പടര്‍ന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ ഫയലുകളില്‍ ചിലതും കംപ്യൂട്ടര്‍, കസേരകള്‍, വാട്ടര്‍ പ്യൂരിഫര്‍ എന്നിവയും കത്തി നശിച്ചു. വെള്ളിമാട് കുന്ന്, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഞ്ചു യൂനിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ കെ പി ബാബുരാജ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss