|    Oct 18 Wed, 2017 7:44 am
FLASH NEWS

കലക്ടറേറ്റിലെ വാട്ടര്‍ടാങ്കില്‍ കുരങ്ങുകള്‍ ചത്തനിലയില്‍

Published : 10th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കലക്ടറേറ്റിലെ വാട്ടര്‍ടാങ്കില്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തി. മൂന്നു ദിവസം പഴക്കമുള്ള രണ്ടു കുരങ്ങുകളുടെ ജഡമാണ് ഇന്നലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതും കുരങ്ങുപനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുന്നതുമായ സാഹചര്യം ഗൗരവമായി കാണണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സിവില്‍സ്‌റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കുരങ്ങുശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. ജില്ലാ ഭരണസിരാകേന്ദ്രത്തിലെ വാട്ടര്‍ ടാങ്കുകള്‍ നിശ്ചിത സമയപരിധിയില്‍ വൃത്തിയാക്കുന്നതിനും ശുദ്ധമായ കുടിവെള്ളം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ബ്രാഞ്ച് പ്രസിഡന്റ് ടി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈജു ചാക്കോ, കെ എ ജോസ്, ഗ്ലോറിന്‍ സെക്വീര, ബിജു ജോസഫ്, ബി സുനില്‍ കുമാര്‍, റെജീസ് കെ തോമസ്, വി കെ ശശികുമാര്‍, എം കെ അരവിന്ദാക്ഷന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക