|    Jul 19 Thu, 2018 5:57 am
FLASH NEWS

കലക്ടറേറ്റിലെ തീപ്പിടിത്തം മാലിന്യത്തില്‍ നിന്ന്; ഫയര്‍ഫോഴ്‌സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച്ച കലക്ടറേറ്റിലുണ്ടായ തീപ്പിടിത്തത്തിന്റെ റിപ്പോര്‍ട്ട് ഫയര്‍ ഫോഴ്‌സ് സമര്‍പ്പിച്ചു. കലക്ടറേറ്റില്‍ കൂട്ടിയിട്ട മാലിന്യം കടലാസില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് കലക്ടര്‍ യു വി ജോസിന് ഫയര്‍ ആന്റ് റെസ്‌ക്യൂ അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌ക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കലക്ടറേറ്റിലെ പഴയ കെട്ടിടത്തില്‍ തീപ്പിടിത്തം ഒഴിവാക്കുന്നതിനായി വിവിധ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ മുഴുവനും തീപ്പിടിത്ത സംരക്ഷണ സംവിധാനം (ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം) നടപ്പാക്കാനാണ് പ്രധാന നിര്‍ദേശം. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസിലും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറികളിലും ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. എല്ലാ ഓഫിസിന്റെയും വാതിലിനരികിലും ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ സ്ഥാപിക്കണം. കെട്ടിടത്തില്‍ എവിടെയും ഫയര്‍ എക്‌സിറ്റ് ഇല്ലെന്ന് ഫയര്‍ ഫോഴ്‌സ്— കണ്ടെത്തിയിട്ടുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ ജീവനക്കാര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ട ഫയര്‍ എക്‌സിറ്റ് നിര്‍ബന്ധമായും സ്ഥാപിക്കാന്‍ ഫയര്‍ ഫോഴ്‌സ് നിര്‍ദേശിച്ചു. കൂടാതെ പുക ഉയരുന്‌പോള്‍ തന്നെ തീപ്പിടിത്തം കണ്ടെത്താന്‍ വേണ്ടി സ്‌മോക് ഡിറ്റക്ടറ്റര്‍ സ്ഥാപിക്കണം. ഓഫിസില്‍ പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍, പേപ്പര്‍ വേസ്റ്റുകള്‍ എന്നിവ ഇവിടെ നിന്നും മാറ്റാനും നിര്‍ദേശിച്ചു. മാത്രവുമല്ല കലക്ടറേറ്റിലെ എല്ലാ ജീവനക്കാര്‍ക്കും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിക്കാനുള്ള ട്രെയിനിങും നല്‍കും. ഇതിനായി ഒക്ടോബര്‍ 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ട്രെയിനിങ് സംഘടിപ്പിക്കും.  ആറ് മാസത്തിലൊരിക്കല്‍ കലക്ടറേറ്റില്‍ മോക്ക് ഡ്രില്‍ നടത്താനും ഫയര്‍ ഫോഴ്‌സ് നിര്‍ദേശിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss