|    Aug 18 Sat, 2018 12:15 am
FLASH NEWS

കലക്ടറേറ്റിലെ കവര്‍ച്ച : അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

Published : 20th September 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ കലക്‌ടേറ്റ് സമുച്ചയത്തിലെ കവര്‍ച്ചാ പരമ്പരയുമായി ബന്ധപ്പെട്ട് പോലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്‌ഐ സി എച്ച് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പിയും സിഐയും മേല്‍നോട്ടം വഹിക്കും. ഇതരസംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ മോഷണക്കേസില്‍ അറസ്റ്റിലായി കോടതിനടപടികള്‍ നേരിടുന്ന കവര്‍ച്ചക്കാരുടെ വിവരവും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ കലക്‌ടേറ്റ് സമുച്ചയത്തിലെ വിവിധ ഓഫിസുകളില്‍ വ്യാപക കവര്‍ച്ച നടന്നത്. കനത്ത മഴയുടെ മറവിലായിരുന്നു സംഭവം. ഈ സമയം കലക്ടറേറ്റ് വളപ്പിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍നിന്ന് 1500 രൂപയും കലക്ടറേറ്റ് കാന്റീനില്‍നിന്ന് 20,000 രൂപയുമാണു നഷ്ടപ്പെട്ടത്. കൂടാതെ, ഗ്രാമവികസന വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് ഡവല്പമെന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ടു. ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസിന്റെ കംപ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ത്തു. ആര്‍ടി ഓഫിസിനു സമീപത്തെ മില്‍മ ബൂത്തില്‍നിന്ന് 100 രൂപയും കവര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss