|    Jun 19 Tue, 2018 1:06 am

കലക്ടറേറ്റിലെ ഓഫിസുകളില്‍ ‘മിന്നല്‍ ശുചിത്വ പരിശോധന’

Published : 26th April 2018 | Posted By: kasim kzm

പത്തനംതിട്ട:ഹരിതകേരളം മിഷനും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍പ്രോട്ടോകോള്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീന പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിലെ ഓഫീസുകളില്‍ ‘മിന്നല്‍ ശുചിത്വ പരിശോധന’ നടത്തി. ഓഫീസുകളിലെ ഡ്രെയിനേജ് സംവിധാനം മുതല്‍ പേപ്പര്‍പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ്, മാലിന്യങ്ങള്‍ എപ്രകാരം സംസ്‌കരിക്കുന്നു, ശുചിമുറികളിലെ ജലലഭ്യതയും ശുചിത്വവും തുടങ്ങി ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഓഫീസര്‍ സ്വീകരിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. പരിശീലകരില്‍ ഒരു ടീം ജില്ലാ പഞ്ചായത്തിലെ ഓഫീസുകളിലെയും മറ്റൊരു ടീം ജില്ലാ ആശുപത്രിയിലെയും ശുചിത്വ സംവിധാനങ്ങള്‍ പരിശോധിച്ചു. മലയാലപ്പുഴയില്‍ നടന്ന പരിശീലന പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ വിനോദ്, എം രവീന്ദ്രനാഥന്‍ ക്ലാസുകള്‍ നയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss