|    Apr 24 Tue, 2018 10:15 pm
FLASH NEWS

കലക്ടറുടെ ഉത്തരവ് ജനകീയ സമരത്തിന്റെ വിജയം: എസ്ഡിപിഐ

Published : 24th March 2018 | Posted By: kasim kzm

വടകര: ജെടി റോഡിലെ മാലിന്യം സംഭരണ കേന്ദ്രത്തിനെതിരെ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ജനകീയ സമരത്തിന്റെ വിജയമാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരസമിതിയുടെ ഐക്യത്തിനും നിശ്ചയദാര്‍ഡ്യത്തിനും മുന്നില്‍ ഭരണകൂടം മുട്ട് മടക്കി. ജെടി റോഡിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന  കലക്ടറുടെ ഉത്തരവ് നഗരസഭ അധികാരികളുടെ ദാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ്.
പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും പൊള്ളയായ റോഡ് ഷോ നടത്തിയും പദ്ധതി ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥാപിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ഗൂഡ നീക്കത്തെ പ്രദേശവാസികള്‍ രാഷ്ട്രീയം മറന്ന് ഐക്യത്തോടെയാണ് എതിര്‍ത്തത്.
തുടക്കം മുതല്‍ എസ്ഡിപിഐ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.  സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി സമരപ്പന്തലില്‍ നേരിട്ടെത്തുകയും സമരസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss