|    Jul 22 Sun, 2018 6:05 am
FLASH NEWS

കലക്ടറായി ബി എസ് തിരുമേനി ചുമതലയേറ്റു

Published : 9th September 2017 | Posted By: fsq

 

കോട്ടയം: ജില്ലാ കലക്ടറായി ബി എസ് തിരുമേനി ഇന്നലെ ചുമതലയേറ്റു. ഗ്രാമ വികസന കമീഷണറായിരിക്കെയാണ് അദ്ദേഹത്തെ തേടി പുതിയ ചുമതലയെത്തിയത്. മുമ്പ് വയനാട് കലക്ടറായിരുന്നു. സാമൂഹികനീതി വകുപ്പ് ഡയറക്ടറായും എന്‍ആര്‍ജിഎസ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം കലക്ടറായിരുന്ന സി എ ലതയെ മാറ്റി പകരം വജോത് ഖോസയെ നിയമിക്കാനായിരുന്നു ആദ്യ തീരുമാനം. ചികില്‍സാര്‍ഥം അവധിയില്‍ പോകാന്‍ ഇവര്‍ തീരുമാനിച്ചതോടെ ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചതായി പ്രഖ്യാപനമുണ്ടായി. ശ്രീറാം ചുമതല ഏല്‍ക്കുന്നതില്‍ താല്‍പര്യക്കുറവ് അറിയിച്ചതോടെയാണ് തിരുമേനിയെ നിയമിച്ചത്.ലാളിത്യത്തെ എപ്പോഴും ഒപ്പം കൂട്ടുന്ന ബി എസ് തിരുമേനി എംജി സര്‍വകലാശാലയിലെ ഇന്റര്‍ നാഷനല്‍ റിലേഷന്‍സ് എംഎ വിഭാഗം അദ്യബാച്ചിലെ വിദ്യാര്‍ഥിയാണ്. അന്ന് ക്ലാസുകള്‍ കോട്ടയം സിഎംഎസ് കോളജിലായതിനാല്‍ തിരുമേനി ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ്. ഒന്നാം റാങ്കോടെയാണ് അദ്ദേഹം എംഎ പാസായത്. ഗാന്ധിയന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കമ്മ്യൂനിറ്റി ലെവല്‍ ഗവേണന്റസ് ഇന്‍ ഇന്ത്യാ ആന്‍ഡ് ചൈന എന്ന പേരില്‍ നിക്കോളാസ് വീമറിനൊപ്പം പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമവികസന വകുപ്പില്‍ അഡീഷനല്‍ ഡവലപ്‌മെന്റ് കമീഷണറായിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ബി എസ് തിരുമേനിയെ സിവില്‍ സര്‍വീസിനായി നിര്‍ദേശിച്ചത്. ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ട തിരുമേനിയെത്തേടി 2015ല്‍ ഐഎഎസ് പദവിയെത്തി. മികവുറ്റ സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും അദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൊല്ലം ആശ്രാമം സ്വദേശിയാണ്. ശ്രീലതയാണ് ഭാര്യ. മകന്‍: തേജസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss