|    Oct 15 Mon, 2018 8:47 pm
FLASH NEWS

കലക്ടര്‍ വിളിച്ചു: അവരുടെ ജീവിതം ഇനി പുതിയ പ്ലാറ്റ്‌ഫോമില്‍

Published : 28th September 2017 | Posted By: fsq

 

കൊല്ലം: റെയില്‍വേ പ്ലാറ്റ്—ഫോമിലെ ദുരിതജീവിതത്തി ല്‍ നിന്ന്് അഭയകേന്ദ്രത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ ജില്ലാ കലക്ടര്‍ക്കു മുന്നില്‍ പേച്ചിയമ്മ  ൈക നീട്ടി. തീരാത്ത വേദനയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടര്‍കൂടിയായ കലക്ടര്‍ ആ  ൈക കള്‍ പരിശോധിച്ചു. ഭക്ഷണവും പരിചരണവുമുള്ള നല്ലൊരു സ്ഥലത്തേക്ക് പോകാം, എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍  നാട്ടിലേക്ക് മടങ്ങിപ്പൊയ്—ക്കൊള്ളാമെന്നായി വൃദ്ധ. അതു സമ്മതിച്ചു. മുന്നോട്ടു നീങ്ങുന്നതിനിടെ അടുത്ത തവണ വരുമ്പോള്‍ ഇവിടെയുണ്ടെങ്കില്‍ എനിക്കൊപ്പം വരേണ്ടിവരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പേച്ചിയമ്മയ്—ക്കൊപ്പം ഒന്നാമത്തെ പ്ലാറ്റ്—ഫോമിലുണ്ടായിരുന്ന ഭദ്രകാളി, ചുടല എന്നീ സ്ത്രീകളും നാട്ടിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ടു മക്കളുണ്ടായിട്ടും റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായ അംബികാദേവിയമ്മയാണ് കലക്ടറുടെ ക്ഷണം ആദ്യം സ്വീകരിച്ചത്. കൊല്ലത്തു നിന്നു തന്നെയുള്ള ഇവര്‍ പകല്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയശേഷമാണ് രാത്രി ഇവിടെ എത്തിയിരുന്നത്. പ്ലാറ്റ്—ഫോമിലെ കസേരയില്‍ ഒപ്പമിരുന്ന കലക്ടറോട് സംസാരിക്കുമ്പോള്‍ അംബികാദേവിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.  വിജനമായ അഞ്ചാമത്തെ പ്ലാറ്റ്—ഫോമിലെ ഇരുട്ടില്‍ ഭാണ്ഡക്കെട്ടും ചേര്‍ത്തു പിടിച്ചിരുന്ന ആനന്ദ സ്മൃതിനഷ്ടത്തോട് മല്‍സരിച്ച് മഹാരാഷ്ട്രയില്‍ തനിക്കൊരു വീടും കുടുംബാംഗങ്ങളുമുണ്ടെന്ന് ഓര്‍ത്തെടുത്തു. സ്വസ്ഥമായ ഒരിടത്ത് താമിച്ച് ആരോഗ്യം വീണ്ടെടുത്തശേഷം വീട്ടിലേക്ക് മടങ്ങാമെന്ന നിര്‍ദേശം സ്വീകരിച്ച അയാള്‍ ഭാണ്ഡക്കെട്ടുമെടുത്ത് കലക്ടര്‍ക്കൊപ്പം നടന്നു നീങ്ങി. ഏറെക്കാലമായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ചൊവ്വാഴ്ച്ച രാത്രി ഒമ്പതേകാലോടെ ഇവിടെ എത്തിയത്. മാനസിക രോഗികള്‍ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ പൊതുജനങ്ങള്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചായിരുന്നു നടപടി. നേരത്തെ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.   അംബികാദേവിയമ്മ, ആനന്ദ, ശിവ എന്നിവരെ ആംബൂലന്‍സില്‍ മയ്യനാട് എസ് എസ് സമിതിയിലേക്ക് മാ േന ജ ിങ് ട്രസ്റ്റി ഫ്രാന്‍സീസ്  േസവ്യര്‍, പിആര്‍ഒ സാജു നല്ലേപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടിക്കൊണ്ടുപോയി. റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം ഷാഹിദാ കമാല്‍, സ്—റ്റേഷന്‍ മാനേജര്‍ പിഎസ് അജയകുമാര്‍, എഡിസി ജനറല്‍ വി സുദേശന്‍, ഡെപ്യൂട്ടി ഡി എംഒ ഡോ ജയശങ്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, കേരള റെയില്‍വേ പോലിസ് സ്—റ്റേഷന്‍ അഡീഷണല്‍ എസ്‌ഐ എ നാസര്‍കുട്ടി, റെയില്‍വേ പോലിസ് ഇന്റലിസന്‍സ് ഓഫിസര്‍ എ മനോജ് എന്നിവരും കലക്ടര്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.ജീവിത സാഹചര്യങ്ങളാണ് ചിലരെ റെയില്‍വേ പ്ലാറ്റ്—ഫോമുകളിലെ അന്തേവാസികളാക്കി മാറ്റുന്ന്. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ ശ്രമിക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് വേണ്ടത്. ഇത്തരം ആളുകളുടെ പുനരധിവാസം ലക്ഷ്യമിട്ട് ജീവകാരുണ്യ സംഘടനകളുടെയും ഓര്‍ഫനേജുകളുടെയും യോഗം ചേരും. ഈ സംവിധാനം കാര്യക്ഷമമായി തുടരുന്നതിനുപകരിക്കുന്ന സാമ്പത്തിക സംവിധാനമൊരുക്കാനും ശ്രമിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss