|    Jan 24 Tue, 2017 12:48 pm
FLASH NEWS

കലക്ടര്‍ ബ്രോയ്ക്ക് വിശേഷണങ്ങള്‍ ഒരുപാട് കൊടുത്ത് എംകെ രാഘവന്‍ എംപി

Published : 3rd July 2016 | Posted By: mi.ptk

collector-prasanth-raghavan

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തും എംകെ രാഘവന്‍ എംപിയും തമ്മിലുള്ള വാക്‌പോര് വീണ്ടും മുറുകുന്നു.പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമാണെന്ന രൂക്ഷ വിമര്‍ശനവുമായാണ് എംകെ രാഘവന്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. പ്രശാന്ത് ജില്ലാ കലക്ടര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എംകെ രാഘവന്‍ പറഞ്ഞു.
കലക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് നിലപാട് തിരുത്തേണ്ടിവരുമെന്ന് പറഞ്ഞ എംപിയോട് പ്രശാന്തിനെ കലക്ടറാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദിച്ചപ്പോള്‍ അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്ന മറുപടിയാണ് നല്‍കിയത്.
ബില്ലുകള്‍ പാസ്സാകാന്‍ വൈകുന്നതിന്റെ പേരില്‍ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച കലക്ടര്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും എംകെ രാഘവന്‍ പറഞ്ഞിരുന്നു. ഇതിന് കലക്ടര്‍ മറുപടി കൊടുത്തത് കുന്നംകുളത്തിന്റെ മാപ്പ് ഫെയ്‌സ്ബുക്കിലിട്ടുകൊണ്ടായിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് എംപി പരാതി നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 353 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക