|    May 30 Tue, 2017 2:25 am
FLASH NEWS

കലക്ടര്‍ ടോള്‍ കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി സമരക്കാര്‍

Published : 5th October 2016 | Posted By: Abbasali tf

തൃശൂര്‍: പാലിയേക്കര സമാന്തര പാത അടച്ചുകെട്ടാന്‍ പോലിസ് സംരക്ഷണം ഒരുക്കിയ ജില്ലാകലക്്ടറുടെ നിലപാട് ജനവിരുദ്ധമാണെന്ന് ടോള്‍ വിരുദ്ധ സമരനേതാക്കള്‍. ജില്ലാകലക്്ടര്‍ ടോള്‍ കമ്പനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ നിഷാദ് തളിക്കുളം വാര്‍ത്താസമ്മേളനത്തി ല്‍ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടവും സര്‍ക്കാരും ടോള്‍ കമ്പനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. പാലം അപടകത്തിലായതിനാല്‍ റോഡ് സഞ്ചാര യോഗ്യമല്ലെന്ന് ഹൈക്കോടതിയെ തെറ്റദ്ധരിപ്പിച്ചാണ് ടോള്‍ കമ്പനി സമാന്തര  പാത കെട്ടിയടക്കാന്‍ ഉത്തരവ് ലഭ്യമാക്കിയത്. എന്നാല്‍ 96 ലക്ഷം ചിലവഴിച്ച് സമാന്തര പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഈ സാ ഹചര്യത്തില്‍ തടസ്സം നീക്കണമെന്നാവശ്യപ്പെട്ടാണ് ജോയ് കൈതാരത്തും ഇ സി സുജിത്തും ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡിലെ തടസ്സം നീക്കാന്‍ ഉത്തരവ് നല്‍കിയ കലക്്ടര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണെന്നും  സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എഎപി നേതാക്കള്‍ ആവശ്യപ്പെട്ടു.  േറാഡ് അടച്ചുകെട്ടാന്‍ ടോള്‍ കമ്പനിക്ക് അധികാരമില്ലെന്ന് സിപിഐ എംഎല്‍ ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി. ജയന്‍ കോനിക്കര, കെ വി പുരുഷോത്തമന്‍, രാജേഷ് അപ്പാട്ട്, കെ ശിവരാമന്‍, എം വി ചന്ദ്രന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day