|    May 23 Tue, 2017 6:07 pm
FLASH NEWS

ഷൈനമോള്‍ ഉള്‍പ്പെടെയുള്ള കലക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Published : 3rd August 2016 | Posted By: mi.ptk

shaina-mol

തിരുവനന്തപുരം: ഷൈനമോള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം.തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം,പത്തനംതിട്ട,വയനാട്,തൃശൂര്‍,എറണാകുളം,ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലെ കലക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പോലീസിനെതിരെ പരസ്യമായി വിമര്‍ശിച്ച കൊല്ലം ജില്ലാ കലക്ടര്‍ ഷൈനമോളെ മലപ്പുറത്തേയ്ക്കാണ് സ്ഥലം മാറ്റിയത്.
തിരുവനന്തപുരം വെങ്കിടേശപതി, കൊല്ലം ജെ മിത്ര, പത്തനംതിട്ട ആര്‍ ഗിരിജ, ഇടുക്കി ഗോകുല്‍, എറണാകുളം വീണ മാധവന്‍, കണ്ണൂര്‍ മീര്‍ മുഹമ്മദലി, കാസര്‍കോട് ജീവന്‍ ബാബു, കോട്ടയം സിഎ ലത, എറണാകുളം കെ മുഹമ്മദ് വൈ സഫീറുള്ള, തൃശൂര്‍ എ കൗശിഗന്‍ എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങള്‍.
കൃഷി ഡയറക്ടറായി ബിജു പ്രഭാകറും, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ് ഹരികിഷോറും, കേരള ഫിനാന്‍ഷ്യല് കോര്‍പ്പറേഷന്‍ എംഡിയായി എംജി രാജമാണിക്യവും ചുമതലയേല്‍ക്കും.

അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി രാജമാണിക്യത്തിന് ഉണ്ടാകും. പഞ്ചായത്ത്  ഡയറക്ടറായ വി രതീശന് എംഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടറുടെ അധിക ചുമതലയുണ്ടാകും.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായ കേശവേന്ദ്ര കുമാറിന് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും. ഐടി മിഷന്‍ ഡയറക്ടര്‍ പി ബാലകിരണാണ്. ഇ ദേവദാസന്‍ സര്‍വ്വേ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടറാകും. ഇദ്ദേഹത്തിന് രജിസ്‌ട്രേഷന്‍ ഐജിയുടെ അതിക ചുമതലകൂടി വഹിക്കേണ്ടിവരും.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day