|    Jun 25 Mon, 2018 10:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കറേജ് പെക്കൂസണ്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍

Published : 11th August 2017 | Posted By: fsq

 

കൊച്ചി: ഘാനയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കറേജ് പെക്കുസണ്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍. ഇയാന്‍ ഹ്യൂമിന് ശേഷം ഐഎസ്എല്‍ നാലാം സീസണിനായുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് പെക്കുസണ്‍. ട്വിറ്ററിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം പുറത്തു വിട്ടത്. സ്ലൊവേനിയന്‍ ക്ലബ്ബായ എഫ്‌സി കൂപ്പറില്‍ നിന്നാണ് 22കാരനായ പെക്കുസണ്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഘാനയുടെ അണ്ടര്‍23 ടീമംഗമാണ്. ഇടതുവിങിലും സെന്റര്‍ ഫോര്‍വേഡായും   മികവ് പ്രകടിപ്പിക്കുന്ന യുവതാരത്തിന്റെ വരവ് ടീമിന് കൂടുതല്‍ കരുത്തേകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss