|    Sep 23 Sat, 2017 1:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കറുത്ത വര്‍ഗക്കാര്‍ക്ക് താമസനിഷേധം; ഉപഭോക്താക്കളുടെ വംശവെറി പ്രതിസന്ധിയാവുന്നു: എയര്‍ ബിഎന്‍ബി

Published : 14th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: വര്‍ണവിവേചനമാണ് എയര്‍ ബിഎന്‍ബിയുടെ പ്രവര്‍ത്തനത്തിനു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സിഇഒ ബ്രയാന്‍ ചെസ്‌കി. ഓണ്‍ലൈനിലൂടെ വീടുകളും അപാര്‍ട്ട്‌മെന്റുകളടക്കമുള്ള താമസസ്ഥലങ്ങള്‍ ദിവസവാടകയ്ക്കു നല്‍കുന്നതിനുള്ള സേവനമായ എയര്‍ ബിഎന്‍ബിയുടെ ഉപഭോക്താക്കള്‍ക്കിടയിലുള്ള വംശവെറി സംബന്ധിച്ചായിരുന്നു ചെസ്‌കിയുടെ പ്രതികരണം.
യുഎസില്‍ എയര്‍ ബിഎന്‍ബി വഴി താമസസ്ഥലങ്ങള്‍ വാടകയ്ക്കു നല്‍കുന്നവരിലെ വെളുത്തവര്‍ഗക്കാരായവരുടെ വംശവെറി സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അവര്‍ കറുത്ത വര്‍ഗക്കാര്‍ താമസസ്ഥലം ആവശ്യപ്പെട്ടാല്‍ അത് നിഷേധിക്കുകയും മോശമായി പ്രതികരിക്കുകയും ചെയ്യുന്നതായിട്ടായിരുന്നു പരാതികള്‍. വംശീയപരമായി പ്രതികരിച്ചതിന് നോര്‍ത്ത് കാരലൈനയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാരിയായ ആതിഥേയയെ സ്ഥാപനം അടുത്തിടെ വിലക്കിയിരുന്നു.
എയര്‍ ബിഎന്‍ബി സ്ഥാപകരായ താനടക്കമുള്ളവരെല്ലാം വെളുത്തവര്‍ഗക്കാരാണ്. അതിനാല്‍ തന്നെ ഈ സേവനം ആരംഭിക്കുമ്പോള്‍ വര്‍ണവിവേചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സ്ഥാപനത്തില്‍ വിവിധ വംശീയതകളില്‍ നിന്നുള്ള ജീവനക്കാരെ നിയമിച്ച് ഈ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്താനാവുമെന്ന് കരുതുന്നതായും കൊളറാഡോയിലെ ആസ്‌പെനില്‍ നടന്ന ഫോര്‍ച്യൂണ്ട സാങ്കേതികവിദ്യാസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ ചെസ്‌കി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക