|    Jul 28 Fri, 2017 12:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കറുത്ത വര്‍ഗക്കാരന്റെ കൊലപാതകം: യുഎസില്‍ പ്രക്ഷോഭം ശക്തമാവുന്നു

Published : 30th September 2016 | Posted By: SMR

സാന്‍ ഫ്രാന്‍സിസ്‌കോ:  മാനസിക അസ്വാസ്ഥ്യമുള്ള കറുത്ത വര്‍ഗക്കാരനായ ആല്‍ഫ്രഡ് ഒലാങ്കോ എന്ന 38കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസില്‍ പ്രക്ഷോഭം ശക്തമാവുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി എടുക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രക്ഷോഭം. യുവാവിന്റെ ശരീരത്തില്‍നിന്ന് നിരവധി വെടിയുണ്ടകളാണ് ലഭിച്ചതെന്നും പോലിസ് മനപ്പൂര്‍വം  കൊലപ്പെടുത്തുകയായിരുന്നുവെന്നും ഒലാങ്കോയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഉഗാണ്ടന്‍ അഭയാര്‍ഥിയായ ഒലാങ്കോയും സഹോദരിയും ഷോപ്പിങ്മാളില്‍ നില്‍ക്കുമ്പോഴായിരുന്നു പോലിസ് വെടിവയ്പ് നടത്തിയത്. മാനസിക പ്രശ്‌നങ്ങളുള്ള യുവാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയാണ് പോലിസിനെ വിളിച്ചത്. സ്ഥലത്തെത്തിയ പോലിസ് മിനിറ്റുകള്‍ക്കുള്ളില്‍ യുവാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. പോക്കറ്റില്‍ നിന്ന് കൈയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന യുവാവ് ഇലക്ട്രോണിക് ഉപകരണം കീശയില്‍ നിന്ന് എടുത്തപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നാണ് പോലിസ് ഭാഷ്യം.
എന്നാല്‍, സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയ ഒലാങ്കോയുടെ വിചിത്ര ചെയ്തികളായിരുന്നു ഇതെന്നും ഇതിനെക്കുറിച്ച് പോലിസിനോട് പറഞ്ഞിരുന്നുവെന്നും ബന്ധുവും വക്കീലുമായ ഡാന്‍ ഗില്ലിയോണ്‍ പറഞ്ഞു. ഒലാങ്കോ അക്രമത്തിനു മുതിര്‍ന്നിട്ടില്ലെന്നും സംഭവത്തിന്റെ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാവുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. പോലിസ് പുറത്തുവിടുന്നത് സംഭവത്തിന്റെ ഒരൊറ്റ ചിത്രമാണെന്നും പൂര്‍ണ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക